Wednesday, November 6, 2024
Homeകേരളംസംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരിടത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന വ്യാപകമായി നേരിയ മഴ ലഭിക്കും.

മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്ത് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. മൂന്നാമത്തെ ചക്രവാത ച്ചുഴി തെക്കൻ അറബിക്കടലിന്‍റെ മധ്യഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഇതേത്തുടർന്ന് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 08, 09 തീയതികളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ഏതൊക്കെ ജില്ലകളിലാണ് യെല്ലോ അലേർട്ടെന്നും, മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പും അറിയാം.

യെല്ലോ അലേർട്ട്

  • 08 – 11 – 2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
  • 09 – 11 – 2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഇന്ന് (06/11/2024) തെക്കൻ ബംഗാൾ ഉൾക്കടലിലെ മധ്യ വടക്കൻ ഭാഗങ്ങളിലും, അതിനോട് ചേർന്നിട്ടുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 35 തൊട്ട് 45 കിലോമീറ്റർ വരെയും ചില സമയത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുത്.

നാളെ (07/11/2024) തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കേ തമിഴ്‌നാട് തീരം, തെക്കേആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് ഈ പ്രദേശത്ത് മത്സ്യബന്ധനം പാടില്ല.

മറ്റന്നാൾ (08/11/2024) തെക്കൻ ആന്ധ്ര പ്രദേശ് തീരംത്തും വടക്കൻ തമിഴ്‌നാട് തീരംത്തും അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലുമായി മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയോ ചില സമയത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments