Wednesday, January 8, 2025
Homeകേരളംസംസ്ഥാനത്തു സ്വർണ വിലയിൽ വർദ്ധനവ്: പവന് 200 രൂപ കൂടി, 57,200 രൂപ ആയി

സംസ്ഥാനത്തു സ്വർണ വിലയിൽ വർദ്ധനവ്: പവന് 200 രൂപ കൂടി, 57,200 രൂപ ആയി

തിരുവനന്തപുരം:-  സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയാണ്.ഗ്രാമിന് 15 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 76768 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,624.69 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ്.

പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.2024- അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സ്വർണവിലയിൽ നേരിയ വ്യത്യാസം വന്നിരിക്കുന്നത്.

2024 ആദ്യ മാസത്തിൽ സ്വർണത്തിന് 46,840 ആയിരുന്നു വില. അവസാനത്തിലേക്ക് എത്തുമ്പോൾ 57,000 രൂപ കടന്നിരിക്കുകയാണ്. 2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിദ​ഗ്‌ദരുടെ വിലയിരുത്തൽ.രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments