Saturday, December 28, 2024
Homeകേരളംസംസ്ഥാനത്ത് ഒരാഴ്ചകൂടി മഴ: ഇന്ന് രണ്ടിടത്ത് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒരാഴ്ചകൂടി മഴ: ഇന്ന് രണ്ടിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദങ്ങളുടെയും ചക്രവാതച്ചുഴികളുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം ഇന്ന് രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായും നാളെയോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വ്യാഴാഴ്ചയോടെ ഇത് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാനാണ് സാധ്യത.

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഇത് ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനാണ് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം ഇന്ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങളിൽ മണിക്കൂറിൽ 60 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങൾ അതിനോട് ചേർന്ന ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 – 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നു.

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വടക്കൻ ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന, ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും പരമാവധി 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഇക്കാര്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments