തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ,ഇടുക്കി , എറണാകുളം , തൃശ്ശൂർ , പാലക്കാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട നേരിയ മഴ സാധ്യത നിലനിൽക്കുന്നത്.
അടുത്ത അഞ്ച് ദിവസം ഒരു ജില്ലകളിലും മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.ഇന്ന് ഒൻപത് ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്. മിതമായതോ നേരിയതോ ആയ മഴ സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്.
ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പില്ല. എന്നാൽ, ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും ഇവിടെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രതാ നിർദേശം
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.