Friday, January 10, 2025
Homeകേരളംസാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃതമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി

സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃതമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃതമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. മസ്റ്ററിംഗിൽ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തൽ. കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കാനാണ് നീക്കമെങ്കിലും അനർഹരുടെ പേരു വിവരങ്ങൾ പുറത്തു വിടേണ്ടെന്നാണ് ധാരണ.

സര്‍ക്കാര്‍ പേ റോളിൽ ഉൾപ്പെട്ട എത്ര പേര്‍ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്നതിന്‍റെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പികളിലുമുണ്ട് അനർഹർ. കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികൾക്ക് കൈമാറിയിട്ടുള്ളത്. അനര്‍ഹരുടെ പട്ടികയിൽ വ്യക്തിഗതമായ പരിശോധനയാണ് നടക്കുക. സർക്കാർ സർവ്വീസിലുള്ള ഭിന്നശേഷിക്കാരാണ് പട്ടികയിൽ കൂടുതലമുള്ളതെന്നാണ് വിവരം. സർവ്വീസിൽ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമ പെൻഷൻ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂർവ്വം പണം കൈപ്പറ്റുന്നവരുമുണ്ട്. മസ്റ്ററിംഗിലും ഇവരെ പിടിക്കാനാകാത്തതിന് കാരണം തദ്ദേശ വകുപ്പ് ജീവനക്കാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും പരാമവധി ആളുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ മത്സരിക്കുന്നതാണ് പതിവ്.

അനർഹർ പട്ടികയിലുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടും സർക്കാർ വലിയ കാര്യമാക്കിയിരുന്നില്ല. പിന്നീട് പെൻഷന് വൻ തുക വേണ്ടിവന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ഐകെഎം പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തട്ടിപ്പ് പിടിച്ചത്. നടന്നത് വലിയ തട്ടിപ്പാണെങ്കിലും പണം തിരിച്ചു പിടിക്കുന്നതിനപ്പുറം പേരുവിവരങ്ങൾ പുറത്തു വിടാൻ നീക്കമില്ല. രാഷ്ട്രീയ സമ്മർദ്ദമടക്കം ഇതിന് കാരണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments