സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ നവീകരിച്ച ഓഫീസിന്റെയും വനിതാ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീക്ക് മൂന്ന് കോടി രൂപ നല്‍കുന്നതിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി. രാജപ്പന്‍ ധനസഹായം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എം. മനു , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിന്ധു ജയിംസ്, കെ.ജി. ജഗദീശന്‍, ഷീന റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ബി. ബാബു, എ.പി. സന്തോഷ്, അംഗങ്ങളായ സുപ്രഭ, പ്രമോദ്, സുമേഷ്, യമുന മോഹന്‍, റോസമ്മ സെബാസ്റ്റ്യന്‍, ഷൈലജ പുഷ്പന്‍, ലതാശശി, ആശാ ഷാജി, ദിവ്യാ , വി. വിനേഷ് , സെക്രട്ടറി സുധീര്‍, സി.ഡി.എസ് പ്രോഗ്രാം മാനേജര്‍ എലിസബത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. കെ. ഗീത, ലഷ്മി വിജയന്‍, റ്റി. എസ്. സജീഷ് എന്നിവര്‍ സംസാരിച്ചു