Sunday, November 24, 2024
Homeകേരളംപിഎസ്‌സി നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ ഇനി കായിക താരങ്ങൾക്ക്‌ ആകെ 52 ഇനങ്ങൾക്ക് അധിക മാർക്ക് ലഭിക്കും

പിഎസ്‌സി നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ ഇനി കായിക താരങ്ങൾക്ക്‌ ആകെ 52 ഇനങ്ങൾക്ക് അധിക മാർക്ക് ലഭിക്കും

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധിക മാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകൾക്കാണ് ഈ കായിക ഇനങ്ങൾക്ക് അധിക മാർക്ക് നല്‍കുക.

നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.2020ല്‍ സമാനമായ രീതിയിൽ എട്ട് കായിക ഇനങ്ങളെ അധിക മാർക്ക് യോഗ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂഡോ, തയ്ക്വാൻഡോ ഫെൻസിങ്, കരാട്ടെ, വുഷു, ടെന്നിക്കോയ്, സോഫ്റ്റ് ബോൾ, ബേസ്ബോൾ എന്നിവയാണവ.

നേരത്തെ 32 കായിക ഇനങ്ങളിൽ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾക്കാണ് പിഎസ്‌സി ഗ്രേസ് മാർക്ക് അനുവദിച്ചിരുന്നത്. പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇനങ്ങൾ താഴെ പറയുന്നവയാണ്: ക്രിക്കറ്റ്, കബഡി, റസ്‌ലിങ്, ജിംനാസ്റ്റിക്, ഖോഖോ, ഫുട്ബോൾ, അത്‌ലറ്റിക്സ് (ക്രോസ് കൺട്രി ഉൾപ്പെടെ), വോളിബോൾ, അക്വാട്ടിക്സ് (സ്വിമ്മിങ്, ഡൈവിങ്, വാട്ടർപോളോ), ബാസ്കറ്റ്ബോൾ, ബോക്സിങ്, ചെസ്, സൈക്ലിങ്, ഹാൻഡ്ബോൾ, കളരിപ്പയറ്റ്, ഹോക്കി, ബാഡ്മിന്റൻ (ഷട്ടിൽ), ടെന്നിസ്, ബോൾ ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് ആൻഡ് ബോഡി ബിൽഡിങ്, സൈക്കിൾപോളോ, ബില്യാർഡ്സ്, റൈഫിൾ ഷൂട്ടിങ്, മൗണ്ടനിങ്, പവർ ലിഫ്റ്റിങ്, കനോയിങ് ആൻഡ് കയാക്കിങ്, ഇന്ത്യൻ സ്റ്റൈൽ റസ്‌ലിങ്, വിമൻസ് ക്രിക്കറ്റ്, വിമൻസ് ഹോക്കി, റോവിങ്, ആർച്ചറി.ഈ കൂട്ടത്തിലേക്ക് ഇരുപത് ഇനങ്ങൾ കൂടി പുതുതായി ചേർത്തതോടെ ആകെ 52 ഇനങ്ങൾക്ക് അധിക മാർക്ക് ലഭിക്കും.

പിഎസ്‌സി നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിന് വ്യവസ്ഥാപിതമായ രീതിയുണ്ട്. കേരള സർവീസ് റൂൾസ് വാല്യം ഒന്ന് അനുബന്ധം ഏഴിൽ വ്യക്‌തമാക്കിയിട്ടുള്ള ഏതെങ്കിലും ദേശീയ സ്‌പോർട്‌സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള അമച്വർ സ്‌പോർട്‌സ് സംഘടന നടത്തുന്ന സംസ്‌ഥാന, ദേശീയ, അന്തർദേശീയ മൽസരങ്ങളിൽ പങ്കെടുത്തവർക്കാണ് അധിക മാർക്ക് നൽകുക.

ഉദ്യോഗാർത്ഥികൾ പിഎസ്‌സിയിൽ ഇതിന്റെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതുണ്ട്. അവ കേരളാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി/ അസിസ്റ്റന്റ് സെക്രട്ടറിയുടെ മേലൊപ്പോടെ (കൗണ്ടർ സിഗ്നേച്ചർ) ഹാജരാക്കണമെന്ന് നിർബന്ധമുണ്ട്. എങ്കിൽ മാത്രമേ ഗ്രേസ് മാർക്ക് ലഭിക്കൂ. സംസ്‌ഥാന സർവീസിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികയിലെ നിയമനത്തിനാണ് ഗ്രേസ് മാർക്ക് നൽകുന്നത്.

ഉദ്യോഗാർഥികൾക്ക് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവയിൽ ഈ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഇളവ് നൽകുന്നതല്ല. ഗ്രേസ് മാർക്കിന് മാത്രമാണ് യോഗ്യത ഉണ്ടായിരിക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments