Sunday, December 22, 2024
Homeകേരളംപവർ ഗ്രൂപ്പ്‌: നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു...

പവർ ഗ്രൂപ്പ്‌: നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം

ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്തു വന്നതിനു ശേഷം പരാതികൾ വന്നു കൊണ്ടിരിക്കുന്നു.  നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം രംഗത്ത്.

ആസിഫും ടൊവിനോയും ആന്റണിയും അവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമകള്‍ മാത്രം ഒരുമിച്ച് പ്രമോട്ട് ചെയ്തപ്പോൾ ശീലുവിന്റെ നിർമാണത്തിലുൾപ്പെടെ റിലീസിനൊരുങ്ങുന്ന ചില സിനിമകളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്ന് ശീലു പറയുന്നു. കൂടാതെ സിനിമയിലെ ‘പവർ ഗ്രൂപ്പു’കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ ഈ പ്രവൃത്തിയെന്നും ശീലു പറയുന്നു.

ശീലുവിനു പിന്തുണയുമായി സംവിധായകൻ ഒമർ ലുലുവും രംഗത്തെത്തി. ‘നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത്’ എന്നാണ് ശീലുവിന്റെ പോസ്റ്റിനു താഴെ ഒമർ ലുലു കമന്റ് ചെയ്തത്.

ഷീലു എബ്രഹാമിന്റെ പോസ്റ്റിന്റെ പൂർണ രൂപം:

‘‘പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ …‘പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വിഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ ‘ബാഡ് ബോയ്സും’ പിന്നെ ‘കമ്മാട്ടിക്കളി’യും, ഗ്യാങ്സ് ഓഫ്‌ സുകുമാരക്കുറുപ്പും’ നിങ്ങൾ നിർദ്ധാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്…സ്വാർഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും, മുടക്കുമുതലും തിരിച്ചു കിട്ടട്ടെ.’’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments