Saturday, January 11, 2025
Homeകേരളംപത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട ജില്ലയില്‍ (മെയ് 22) റെഡ് അലര്‍ട്ട്; ( മെയ് 23) മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട ജില്ലയില്‍ ( മെയ് 22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (മെയ് 23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്. ഈമാസം 25 വരെ മഞ്ഞ അലര്‍ട്ടാണ് ജില്ലയ്ക്കുള്ളത്. 22 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ടുള്ളത്. 22 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. 23 ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24 ന് ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. .

വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം: കളക്ടര്‍

കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള അപകടഭീക്ഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളും വൃക്ഷശാഖകളും ബന്ധപ്പെട്ടവര്‍ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ അറിയിച്ചു.

എല്ലാ വകുപ്പുകളുടെയും ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എല്ലാ വകുപ്പുകളും നടപടി സ്വീകരിക്കണം. സ്വകാര്യഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായി ലഭിച്ചിട്ടുള്ള പരാതികളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. .

ഒരു കാരണവശാലും നദികളില്‍ ഇറങ്ങരുത്

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികളില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീന്‍പിക്കാനോ ഇറങ്ങരുത്. നദികള്‍ മുറിച്ചുകടക്കുന്നതും ഒഴിവാക്കണം.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്.അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കുകയും വേണം. .

മണ്ണിടിച്ചില്‍, പ്രദേശിക വെള്ളപ്പൊക്കം; ജാഗ്രത പുലര്‍ത്താം

ശക്തമായി തുടരുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കുടുതല്‍ സാധ്യതയുണ്ട്. മലയരോ മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും കാരണമാകാം. ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം

. .അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം

ഓമല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്വകാര്യവൃക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ച് നീക്കണമെന്ന് പഞ്ചായത്ത് സെകട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം ഇതിന്‍ മേലൂണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്തം ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30 (2വി) പകാരം ഉടമസ്ഥര്‍ക്കായിരിക്കും. കുറ്റിക്കാടുകള്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്നത് കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യമുണ്ടാക്കുമെന്നതിനാല്‍ അവയും ഒഴിവാക്കണമെന്ന് സ്രെകട്ടറി നിര്‍ദേശിച്ചു. .

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments