Wednesday, January 8, 2025
Homeകേരളംപള്ളിത്തർക്കത്തിൽ സർക്കാരിൽ നിന്ന് നീതി കിട്ടുന്നില്ല: ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ്

പള്ളിത്തർക്കത്തിൽ സർക്കാരിൽ നിന്ന് നീതി കിട്ടുന്നില്ല: ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ്

തിരുവനന്തപുരം: പള്ളിതർക്കത്തിൽ സഭയ്ക്ക് സർക്കാരിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വിഭാഗത്തിന് വേണ്ടി മാത്രം സർക്കാർ നിലപാട് എടുക്കുന്നുവെന്നും സർക്കാർ നിലപാട് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മാർ ദിയസ്കോറോസ് ചൂണ്ടിക്കാട്ടി.സഭയ്ക്ക് ചില നയങ്ങളുണ്ട്. സഭാവിശ്വാസികൾ സാഹചര്യങ്ങൾ മനസിലാക്കും. ജനത്തിന്റെ മനസിൽ സ‍ർക്കാരിനെതിരെ ചോദ്യങ്ങളുണ്ട്.

മുൻകാലങ്ങളിൽ യുഡിഎഫ് സഭയെ ദ്രോഹിച്ചപ്പോൾ വിശ്വാസികൾ എതിരായി. അതുകൊണ്ടാണ് തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിലെ എൽഡിഎഫ് ജയിച്ചത്. യാക്കോബായ വിഭാഗം തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് പിന്തുണ കൊടുക്കുന്നു. പക്ഷെ പിന്തുണ കൊടുത്ത സ്ഥലങ്ങളിൽ ആരാണ് ജയിച്ചത് എന്ന് പരിശോധിക്കണം. ഓർത്തഡോക്സ് സഭ ആരെയും പരസ്യമായി പിന്തുണയ്ക്കും എന്ന് പറയാറില്ലെന്നും ദിയസ്കോറോസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments