Friday, January 10, 2025
Homeകേരളംപാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ ഇന്ന് കൊട്ടിക്കലാശം

പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ ഇന്ന് കൊട്ടിക്കലാശം

പാലക്കാട്‌ :- പാലക്കാട് എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന്‌ മാത്തൂർ, രണ്ടിന്‌ പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാ റോഡ്‌ഷോ നടത്തും. നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങൾ അകമ്പടിയേകും. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന്‌ വാദ്യമേള അകമ്പടിയോടെ കൊട്ടിക്കലാശത്തിന്‌ തുടക്കംകുറിച്ച്‌ തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ ആനയിക്കും. പ്രകടനം സുൽത്താൻപേട്ട വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

യുഡിഎഫ്‌ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം പകൽ രണ്ടിന്‌ ഒലവക്കോട്ടുനിന്ന്‌ ആരംഭിച്ച്‌ പേഴുങ്കര, മേഴ്‌സി കോളേജ്‌, തിരുനെല്ലായി, കെഎസ്‌ആർടിസി, ഐഎംഎ, നിരഞ്ജൻ റോഡ്‌ വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും. എൻഡിഎ സ്ഥാനാർഥിയുടെ പര്യടനം പകൽ രണ്ടിന്‌ മേലാമുറിയിൽനിന്ന്‌ ആരംഭിച്ച്‌ സ്റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

അതേസമയം, ആയിരക്കണിക്കിന് വ്യാജ വോട്ടുകള്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് കളക്ട്രേറ്റ് മാര്‍ച്ച് നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments