Friday, September 20, 2024
Homeകേരളംഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും: മന്ത്രി ജി...

ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ.

ജനങ്ങൾക്ക് പരമാവധി ആശ്വാസകരമായ നടപടികൾ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. വയനാട് ദുരന്തം ആയതിനാൽ ഓണം വിപണിയിൽ ആഘോഷപരിപാടികൾ ഉണ്ടാകില്ല. സെപ്റ്റംബർ 5 മുതൽ 16 വരെ ഓണം ഫെയർ നടക്കും. എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ എത്തിച്ചു കഴിഞ്ഞു.

13 ഇന സാധനങ്ങളും ഉറപ്പാക്കി. ഓണ ഫെയർ സെപ്റ്റംബർ 5 ന് മുഖ്യമന്ത്രി ഉത്ഘാടനം നിർവഹിക്കും. ജൈവ കാർഷിക ഇനങ്ങളും ഫെയറിൽ ഉൾപ്പെടുത്തും

300 കോടിയുടെ സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകി. സപ്ലൈകോയിലെ പഞ്ചസാരക്ഷാമം പരിഹരിച്ചു കഴിഞ്ഞു. ഓണത്തിന് മുൻപ് 5 പുതിയ സപ്ലൈകോ ഔട്ട് ലെറ്റുകൾ തുറക്കും. 6 ലക്ഷത്തോളം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും.

റേഷൻ കടകൾ വഴി ആണ് വിതരണം. ഈ മാസം 9 മുതൽ വിതരണം ആരംഭിക്കും. വെള്ള നീല കാർഡ് ഉടമകൾക്ക് 10 കിലോ അരി 10 രൂപ 90 പൈസ നിരക്കിൽ ലഭ്യമാക്കും. ഇത് മാർക്കറ്റിൽ 50 രൂപ വില വരുന്ന അരിയാണ്. തിരുവനന്തപുരത്തെ കോട്ടൂർ, കളിപ്പാംകുളം, അയിരൂപ്പാറ, കുടപ്പനമൂട്, തുടങ്ങിയ സ്ഥലങ്ങളിലാണ് സപ്ലൈകോയുടെ പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments