Thursday, September 19, 2024
Homeകേരളംഓണം മദ്യ വില്പന: ഉത്രാടത്തിന്‌ കൊല്ലം ആശ്രാമം ബിവറേജസ്‌ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കുടുതൽ മദ്യം വിറ്റത്‌

ഓണം മദ്യ വില്പന: ഉത്രാടത്തിന്‌ കൊല്ലം ആശ്രാമം ബിവറേജസ്‌ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കുടുതൽ മദ്യം വിറ്റത്‌

സംസ്ഥാനത്ത്‌ ഉത്രാടത്തിന്‌ കൊല്ലം ആശ്രാമം ബിവറേജസ്‌ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കുടുതൽ മദ്യം വിറ്റത്‌. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയുള്ള 11 മണിക്കുറിൽ 1, 15,40,870 രൂപയുടെ മദ്യം ആശ്രാമത്ത്‌ വിൽപ്പന നടന്നു.

വിലകുറവുള്ള മദ്യം വിറ്റിട്ടല്ല ഈ റെക്കോർഡ് നേട്ടം, പ്രീമിയം ബ്രാന്റുകൾ വിറ്റഴിച്ചാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മദ്യം വാങാനുള്ള കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ചും നല്ല സേവനവും കൊല്ലം ബിവറേജ് ഔട്ട് ലെറ്റിനെ സെയിൽസിൽ ഒന്നാമത് എത്തിച്ചു എന്ന് മാനേജർ ഹരികുമാർ പറഞ്ഞു.

1, 15,40,870 രൂപയുടെ മദ്യം ആശ്രാമത്ത്‌ വിറ്റപ്പോൾ തൊട്ടുപിന്നിൽ കരുനാഗപ്പള്ളിയിൽ –1,15,0 2520 രൂപ. ആദ്യ 10 ഔട്ട്‌ലെറ്റുകളിൽ പത്താം സ്ഥാനത്ത്‌ കുണ്ടറയുണ്ട്‌. 85.67 ലക്ഷത്തിന്റെ വിറ്റുവരവ്‌ കുണ്ടറ നേടി. ചാലക്കുടി, ഇരിങ്ങാലക്കുട, തിരുവനന്തപുരം പവർഹൗസ്‌, ചങ്ങനാശേരി , തിരുർ, ചേർത്തല, പൊക്ലായി, കുണ്ടറ എന്നിങ്ങനെയാണ്‌ മൂന്ന്‌ മുതൽ 10 വരെ സ്ഥാനത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments