Sunday, November 24, 2024
Homeകേരളംഓണക്കാലത്ത് വ്യാജന്മാരുടെ എണ്ണം നിയന്ത്രിക്കാൻ കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യാജന്മാർക്കെതിരെ *മുദ്ര* ആപ്പുമായി രംഗത്ത്

ഓണക്കാലത്ത് വ്യാജന്മാരുടെ എണ്ണം നിയന്ത്രിക്കാൻ കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യാജന്മാർക്കെതിരെ *മുദ്ര* ആപ്പുമായി രംഗത്ത്

ഓണക്കാലത്ത് വ്യാജന്മാരുടെ എണ്ണം കൂടിയേക്കാമെന്ന് കണക്കാക്കി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വ്യാജന്മാർക്കെതിരെ സാങ്കേതിക വിദ്യയെ തന്നെ ഇവർ കൂട്ടുപിടിച്ചിരിക്കുകയാണ്.

വ്യാജന്മാരെ കണ്ടെത്തുന്നതിനായി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ പുതിയൊരു *മുദ്ര* ആപ്പുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൗണ്‍ലോഡ്‌ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഈ ആപ്പ്. അസോസിയേഷന്റെ പരിശോധനക്ക് ശേഷം ഓരോ പാക്കറ്റുകളിലും ‘കെപ്മ’യുടെ ലോഗോയും അംഗത്വ നമ്പറും രേഖപ്പെടുത്തും. വാങ്ങുന്ന പപ്പടത്തിലെ ഈ നമ്പർ ഉപയോഗിച്ച് ആപ്പിൽ കയറി പരിശോധിച്ചാൽ സ്ഥാപനത്തിൻ്റെ ലൈസൻസ്, മറ്റു വിവരങ്ങൾ, പ്രത്യേകതകൾ, ഉൽപന്ന വിവരം, ചേരുവകൾ ഉൾപ്പടെ കാണാൻ സാധിക്കും. വ്യാജമെന്ന് തോന്നിയാൽ പരാതിപ്പെടാനുള്ള സൗകര്യങ്ങളും ആപ്പിൽ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments