Sunday, November 24, 2024
Homeകേരളംഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി.

ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകൾ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്. നിയമപ്രകാരം യാത്രക്കാർ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളിൽ അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്.

രജിസ്ട്രേഷൻ/ സർവെ ഇല്ലാതെ സർവീസ് നടത്തിയാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികൾ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ബോട്ട് ഉടമയ്ക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാർ യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments