Friday, September 20, 2024
Homeകേരളംനിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു

പത്തനംതിട്ട –നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു. പത്തനംതിട്ട കൈപ്പട്ടൂര്‍ ചാക്കശ്ശേരിയില്‍ സി ബി അഖില്‍ ( 33 )ആണ് മരിച്ചത് . രാത്രി 7 . 20 ന് കൈപ്പട്ടൂര്‍ കുരിശു കവലയ്ക്ക് സമീപം ആണ് അപകടം നടന്നത് .

അടൂരില്‍ നിന്നും പത്തനംതിട്ടയ്ക്ക് വന്ന സ്വകാര്യ ബസ്സ്‌ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോള്‍ ഇറക്കം ഇറങ്ങി വന്ന ബൈക്ക് ആണ് ബസ്സില്‍ ഇടിച്ചു കയറിയത് . തലയിടിച്ചു താഴെ വീണ യുവാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു . വയര്‍ പിളര്‍ന്നു ആന്തരിക അവയവങ്ങള്‍ പുറത്ത് വന്ന നിലയില്‍ നിലയിലായിരുന്നു . മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി .

ഭാര്യ ആശ ,മകന്‍ വരുണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments