Thursday, November 21, 2024
Homeകേരളംനീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചു

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19), കിനാനൂര്‍ സ്വദേശി കെ രതീഷ് (32), നീലേശ്വരം സ്വദേശി ബിജു (38), സി സന്ദീപ്, ഷിബിൻ രാജ് (19) എന്നിവരുടെ കുടുംബത്തിനാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം നടന്നതിന് ശേഷം ഇവർ എല്ലാവരും ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അവിടെ വെച്ചാണ് നാല് പേരും മരിക്കുന്നത്. മെംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിലുള്ളത്.

2024 ഒക്‌ടോബർ 28ന് അർധരാത്രിയായിരുന്നു നീലേശ്വരം വെടിക്കെട്ട് അപകടം നടന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍ അതിൽ നിന്നും ഒരു തീപൊരി പടക്കംസൂക്ഷിച്ച ഷെഡിലേക്ക് വീണു. അവിടെ നിന്നും ആണ് പൊട്ടിതെറി ഉണ്ടായത്. പടക്കം പൊട്ടിച്ച സ്ഥലവും പടക്കങ്ങൾ സൂക്ഷിച്ച സ്ഥലവും ഒരു ഇടത്തായിരുന്നു. ക്ഷേത്രത്തിൽ വളരെ കുറഞ്ഞ സ്ഥലം മാത്രമാണ് ഉള്ളത്. അവിടെ തന്നെയാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. അതിന്റെ അടുത്ത് തന്നെയാണ് പടക്കം പൊട്ടിക്കുന്നതും.

വളരെ കുറഞ്ഞ സ്ഥലത്താണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. വളരെ അലക്ഷ്യമായി ഈ കാര്യങ്ങൾ ചെയ്തതിനെതിരെ വലിയ ആരോപണങ്ങൾ ആണ് ഉണർന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 500ൽ അധികം ആളുകൾ ഇവിടെ എത്തിയിരുന്നു. തെയ്യം കാണാൻ വേണ്ടിയാണ് ഇത്രയും പേർ രാത്രിയിൽ ഇവിടെ എത്തിയത്. അപകടത്തിൽ നൂറ്റമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയുണ്ടായി.

അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ എട്ട് പേര്‍ക്കെതിരെ പോലീസ് അന്ന് തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടണ്ട് . എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ചന്ദ്രശേഖരന്‍, ബാബു, ശശി, രാജേഷ്, ഭരതന്‍, എന്നീ ക്ഷേത്ര ഭാരവാഹികൾക്കെതിരയൊണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെ ആണ് പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments