തിരുവനന്തപുരം —പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി തിരുവനന്തപുരത്ത് ബൂത്ത് 90 ൽ ജഗതി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ അനിൽ കെ ആന്റണി വീട്ടിൽ വിശ്രമിച്ച ശേഷം വോട്ടെടുപ്പ് ദിനത്തിൽ രാവിലെ 7 മണിക്ക് ജഗതി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തി.
ലോക്സഭ ഇൻചാർജും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കരമന ജയൻ, സ്ഥാനാർഥി ഇൻചാർജ് റോയ് മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിംഗ് സ്റ്റേഷന് വെളിയിൽ ബൂത്തിൽ ഇരിക്കുന്ന ബിജെപി പ്രവർത്തകരുമായും സൗഹൃദം പങ്കിട്ടാണ് അനിൽ കെ ആന്റണി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേക്ക് യാത്ര തിരിച്ചത്.
അടൂർ മണ്ഡലത്തിലെ ഏനാത്ത് നിന്നും പോളിംഗ് സ്റ്റേഷൻ സന്ദർശനം ആരംഭിച്ച എൻ ഡി എ സ്ഥാനാർഥി അടൂർ, പന്തളം, പത്തനംതിട്ട,കോന്നി, ചിറ്റാർ, ആറന്മുള, അയിരൂർ, റാന്നി, തിരുവല്ല, മല്ലപ്പള്ളി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളിലെ സന്ദർശനത്തിനു ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച പൂഞ്ഞാറിൽ പി സി ജോർജിന്റെ വസതിയിൽ എത്തിച്ചേർന്ന അനിൽ കെ ആന്റണി പിസി ജോർജുമായും ഷോൺ ജോർജുമായും സൗഹൃദം പങ്കിട്ടു ലഘുഭക്ഷണം കഴിക്കുകയും ചെയ്തു “പര്യടനം അവസാനിപ്പിച്ചു