കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (NCDC), തിരുവനന്തപുരം റീജിയണല്‍ ഓഫീസ്, സഹകരണ മികവിനും മെറിറ്റിനും വേണ്ടിയുള്ള NCDC റീജിയണല്‍ അവാര്‍ഡുകള്‍ 2023. പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൽ സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ, തുറമുഖം,ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മികച്ച പ്രകടനം കാഴ്ചവെച്ച 9 സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും, അവാര്‍ഡുകള്‍ വിതരണം ചെയ്തു. അവാര്‍ഡ് ലഭിച്ച സഹകരണ സംഘങ്ങള്‍ താഴെ പറയുന്നവയാണ്.
1 മികച്ച പ്രാഥമിക ക്രെഡിറ്റ് സഹകരണ സംഘം – ഒക്കൽ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 2181, എറണാകുളം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1015, എറണാകുളം
2 മികച്ച പ്രാഥമിക വനിതാ സഹകരണസംഘം – അഴിയൂർ വനിതാ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. ഡി-2661, കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം ലിമിറ്റഡ്. നമ്പർ ഡി 2931, കോഴിക്കോട്
3 സർവീസ് മേഖലയിലെ മികച്ച പ്രാഥമിക സഹകരണ സംഘം – കൊല്ലം ജില്ലാ സഹകരണ ഹോസ്പിറ്റൽ സൊസൈറ്റി ലിമിറ്റഡ് നമ്പർ ക്യൂ-952, കൊല്ലം (i) കാസർകോട് ജില്ലാ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്-42 കാസർകോട് (ii) കണ്ണൂർ ജില്ലാ സഹകരണ സംഘം ലിമിറ്റഡ് നമ്പർ സി- 834, കണ്ണൂർ
4 ദുർബല വിഭാഗത്തിലെ മികച്ച പ്രാഥമിക സഹകരണ സംഘം – വെച്ചൂച്ചിറ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. നമ്പർ പി.ടി-88(ഡി), പത്തനംതിട്ട ആലപ്പുഴ സ്മോൾ സ്കെയിൽ കയർ മാറ്റിംഗ് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. നമ്പർ എ-742, ആലപ്പുഴ
ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ലഭിച്ച സൊസൈറ്റികള്‍ക്ക് സര്‍ട്ടിഫിക്കറ്റും യഥാക്രമം 25,000 രൂപ, 20,000 രൂപ ക്യാഷ് പ്രൈസ്സും വിതരണം ചെയ്തു.
ചടങ്ങില്‍ ടിവി സുഭാഷ്, ഐഎഎസ് സഹകരണ രജിസ്ട്രാര്‍ കേരള, കെ കെ ലതിക, ഹോസ്പിറ്റല്‍ ഫെഡ് ചെയര്‍പേഴ്‌സണണ്‍, വനിതാഫെഡ് പ്രസിഡന്റ് ശ്രീജ കെ, വിവിധ ഭാരവാഹികള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, എന്‍സിഡിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.