കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) രണ്ട് ശാസ്ത്രജ്ഞർക്ക് നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ (നാസ്) അംഗീകാരം. ഗവേഷണ രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി സീനിയർ സയന്റിസ്റ്റ് ഡോ എൽദോ വർഗീസിനെ നാസ് ഫെല്ലോ ആയും സയന്റിസ്റ്റ് ഡോ ടി ജി സുമിത്രയെ നാസ് അസോസിയേറ്റായും തിരഞ്ഞെടുത്തു.
കാർഷിക ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഗവേഷകരുടെ ദേശീയ കൂട്ടായ്മയാണ് നാസ്. ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള കാർഷിക-അനുബന്ധ ശാസ്ത്ര മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് നൽകുന്ന ആദരമാണ് നാസ് ഫെല്ലോ. 40 വയസ്സിന് താഴെയുള്ള യുവശാസ്ത്രജ്ഞർക്കായി നൽകുന്ന അംഗീകാരമാണ് നാസ് അസോസിയേറ്റ് പദവി.
കാർഷിക-ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് മേഖലയിൽ നൽകിയ മികച്ച സംഭാവനകളാണ് ഡോ എൽജോ വർഗീസിനെ നാസ് അംഗീകാരത്തിന് അർഹനാക്കിയത്. സ്റ്റാറ്റിസ്റ്റിക്കൽ-ഇക്കോസിസ്റ്റം മോഡിലംഗ്, ഫിഷ് സ്റ്റോക്ക് അസസ്മെൻ്റ്, സമുദ്രമത്സ്യ മേഖലയിലെ ഡേറ്റ വിശകനം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകുന്നതാണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ.
മത്സ്യങ്ങളിലെ രോഗബാധ, ആന്റി മൈക്രബോിയൽ പ്രതിരോധം, മറൈൻ ഫിഷ് മൈക്രോബയോം എന്നിവയിലൂന്നിയുള്ള മറൈൻ മൈക്രോബയോളജി രംഗത്തെ ഗവേഷണങ്ങളാണ് ഡോ സുമിത്രയെ ഈ നേട്ടത്തിന് അർഹയാക്കിയത്. മത്സ്യ കൃഷിയിൽ ഉത്തരവാദിത്തത്തോടെയുള്ള ആൻ്റിബയോട്ടിക് ഉപയോഗം, സുസ്ഥിര മത്സ്യ മാലിന്യ സംസ്കരണത്തിനുമുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളുടെ വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് അവരുടെ പ്രധാന ഗവേഷണ പ്രവർത്തനങ്ങൾ.
Two CMFRI scientists win prestigious NAAS recognition
Two scientists of the ICAR-Central Marine Fisheries Research Institute’s (CMFRI) have received prestigious recognitions from the National Academy of Agricultural Sciences (NAAS), in a testament to CMFRI’s significant role in advanced research in fisheries science.
Dr Eldho Varghese, Senior Scientist was elected as a NAAS Fellow, while Dr Sumithra T G, Scientist, was selected as a NAAS Associate, for their outstanding contributions to agricultural research in their respective field.
The NAAS is a national level body devoted to agricultural sciences. The ‘Fellows’ of the Academy is awarded to distinguished personalities in the field of Agriculture and Allied Sciences, both from India and abroad for their contributions to science. ‘Associateship’ of the Academy was introduced for young scientists below the 40 years age group, working in agriculture related disciplines in India.
Dr Eldho Varghese was recognised for his significant contributions to the field of statistics with particular emphasis on experimental design tailored for agricultural and fisheries research. His research also focused on statistical and ecosystem modelling, fish stock assessment, application of deep learning models for marine fisheries research and the development of computational tools for advanced data analysis.
On the other hand, Dr Sumithra was honoured for her exceptional research works in fish health and marine microbiology, focusing on marine fish microbiome, fish diseases, antimicrobial resistance. Her works led to the development of important guidelines for responsible antibiotic use in aquaculture and eco-friendly technologies for bioethanol production and sustainable fish waste management.
About NAAS
The National Academy of Agricultural Sciences (NAAS), established in 1990, focuses on the broad field of agricultural sciences including crop husbandry, animal husbandry, fisheries, agro-forestry and interface between agriculture and agro-industry. The Academy’s role is to provide a forum to Agricultural Scientists to deliberate on important issues of agricultural research, education and extension, and present views of the scientific community as policy inputs to planners, decision/opinion makers at various levels. The Academy accords recognition to scientists at various levels, and encourages cutting edge research in different fields of agricultural sciences.