Sunday, December 22, 2024
Homeകേരളംനാളെ (ബുധൻ) ലോക ലഹരിവിരുദ്ധ ദിനം. ഈ ഹോട്ടലിൽ ലഹരി പാടില്ല

നാളെ (ബുധൻ) ലോക ലഹരിവിരുദ്ധ ദിനം. ഈ ഹോട്ടലിൽ ലഹരി പാടില്ല

കോട്ടയ്ക്കൽ.– പുകവലിക്കാനും ലഹരിവസ്തുക്കൾ ഉപയോഗിക്കാനും മറ്റുമായി കോട്ടയ്ക്കൽ ടൗണിലെ സലാസ ഹോട്ടലിൽ എത്തുന്നവരോട് സ്ഥാപനമുടമ കോഴിശേരി അസൈൻ മുഖത്തടിച്ചതു പോലെ പറയും: “ലഹരി ഉപയോഗിക്കുന്നവർക്കു ഇവിടെ ഭക്ഷണമില്ല”. എന്നിട്ടു”ഇതുവായിക്കൂ” എന്ന
മട്ടിൽ ചുമരിൽ പതിച്ച പോസ്‌റ്ററുകളിലേക്കു കൈ ചൂണ്ടും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളാണ് അവയിൽ നിറയെ. മൂന്നര പതിറ്റാണ്ടിലേറെയായി, ലഹരിക്കെതിരെ, സ്വന്തം നിലയിൽ വേറിട്ട ചെറുത്തുനിൽപ് നടത്തുകയാണ് പൊൻമള പറങ്കിമൂച്ചിക്കൽ സ്വദേശിയായ അസൈൻ.40 വർഷം മുൻപ് ഹോട്ടൽ തുടങ്ങിയത് ബസ് സ്റ്റാൻഡിനു സമീപത്തായതിനാൽ യാത്രക്കാരിൽ ചിലർ പുകവലിക്കാനും പുകയില കൂട്ടി മുറുക്കാനുമായി ഹോട്ടലിലേക്കു കടന്നുവരാൻ തുടങ്ങി. ഭക്ഷണം കഴിക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കു ഇതു ഏറെ പ്രയാസമുണ്ടാക്കിയതോടെയാണ് അസൈൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്. വരുന്നവരോട് കാര്യം നേരിട്ടു പറയുന്നതിനു പുറമേ ഹോട്ടലിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കരുതെന്നു കാണിച്ചു ബോർഡ് വച്ചു. അതോടൊപ്പം, ലഹരി ഉപയോഗം വഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അടങ്ങിയ ബോധവൽക്കരണ പോസ്റ്ററുകൾ ചുമരിൽ നിറയെ പതിച്ചു. പത്രവാർത്തകളും മാസികകളിൽ വന്ന ലേഖനങ്ങളും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പുകവലി അർബുദത്തിനു കാരണമാകുന്നത്, പാൻമസാലയുടെ ഉപയോഗം മാനസികാരോഗ്യത്തെ ബാധിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം പോസ്റ്ററുകളിൽ പ്രതിപാദിക്കുന്നത് ഹോട്ടലിൽ എത്തുന്നവർക്കു ഉറക്കെ വായിച്ചു കേൾപ്പിക്കും.

ഹോട്ടലിൽ ഇരുന്നു ലഹരിപദാർഥങ്ങൾ ഉപയോഗിച്ച പലരോടും പുറത്തുപോകാൻ പറയേണ്ടിവന്നിട്ടുണ്ടെന്നു അസൈൻ പറയുന്നു. ഭക്ഷണം കഴിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും മറ്റും അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട് അസൈൻ (60).മക്കളായ അസ്ഹറും നമീറും സഹായത്തിനു കൂടെയുണ്ട്. ബാപ്പയുടെ ലഹരിവിരുദ്ധ പോരാട്ടത്തിനു “കട്ട
സപ്പോർട്ടാ”ണ് ഇരുവരും.
— – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments