മുംബൈയിൽ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. ഫിഷറീസ്, ഗ്രാമ വികസന വകുപ്പുമന്ത്രിയായിരുന്നു. കൊയിലാണ്ടിയെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. കേരള മന്ത്രിസഭയിൽ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ.
2013-ൽ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചിരുന്നു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.