Sunday, September 22, 2024
Homeകേരളംമൂഴിയാര്‍ , കല്ലാര്‍കുട്ടി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ : റെഡ് അലേര്‍ട്ട്

മൂഴിയാര്‍ , കല്ലാര്‍കുട്ടി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ : റെഡ് അലേര്‍ട്ട്

കാലവര്‍ഷത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമുകളിലെ ജല നിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ മൂന്നാം ഘട്ട അറിയിപ്പായി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു . മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടെങ്കിലും വനത്തില്‍ പെയ്ത മഴ വെള്ളം ഡാമുകളില്‍ എത്തുന്നതിനനുസരിച്ചു ആണ് വിവിധ തലത്തിലെ അലേര്‍ട്ട് പ്രഖ്യാപിക്കുന്നത് .

നിലവില്‍ രണ്ടു ഡാമുകളിലെ ജല നിരപ്പ് ആണ് ഉയര്‍ന്നു നില്‍ക്കുന്നത് . കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം ആണ് പുറത്ത് വിടുന്നത് . അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, പൂർണ്ണ സംഭരണ ശേഷി, ലെവല്‍ തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കണക്കാക്കുന്നത് . അണക്കെട്ടുകളിൽ നിന്ന് അമിത വെള്ളം ഒഴുക്കി വിടാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചാണ് നടപടി ക്രമങ്ങള്‍ നടക്കുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments