Saturday, December 28, 2024
Homeകേരളംമൂന്നാമത് കേരള ലെജിസ്ലേറ്റർ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിന്റെ (KLIBF 3) ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും...

മൂന്നാമത് കേരള ലെജിസ്ലേറ്റർ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിന്റെ (KLIBF 3) ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ചായിരുന്നു ചടങ്ങ്. ഏറ്റവും വലിയ സാഹിത്യ ആഘോഷത്തിന്, അക്ഷരങ്ങളുടെ ഉത്സവത്തിന് തുടക്കം കുറിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സ്പീക്കർ തൻറെ പ്രസംഗം ആരംഭിച്ചത്.  ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സാഹിത്യോത്സവങ്ങൾക്കുള്ള പ്രസക്തി വളരെ വലുതാണ്.

മതനിരപേക്ഷതയ്ക്ക് നേരെയുള്ള വെല്ലുവിളികളെ ചെറുക്കുന്നതിനായി പുസ്തകോത്സവങ്ങളിലെ ചർച്ചകളും സംവാദങ്ങളും ഏറെ സഹായകമാകും. വൈവിധ്യം വൈജ്ഞാനികം എന്നിവയുടെ സമന്വയമാകും ‘KLIBF 3’. നിയമസഭയും ഇവിടുത്തെ മ്യൂസിയം ലൈബ്രറി എന്നിവയും മറ്റും കാണാൻ എത്തുന്നവർക്ക് ഈ പുസ്തകോത്സവങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും വൈകുന്നേരങ്ങളിൽ സാംസ്കാരിക സന്ധ്യ സംഘടിപ്പിക്കുമെന്നും  സ്പീക്കർ പറഞ്ഞു

ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ ജി സ്റ്റീഫൻ,  കെപി മോഹനൻ,  പ്രശസ്ത കവി  പ്രഭാവർമ്മ, നിയമസഭാ ഉദ്യോഗസ്ഥരായ ഷാജി സി. ബേബി, എംഎസ്. വിജയന്‍ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments