Sunday, January 5, 2025
Homeകേരളംമണിക്കൂറുകൾ നീണ്ട ജോലി സമ്മർദ്ദകൊണ്ട് യുവതി മരിച്ചതായി കുടുംബം ആരോപിക്കുന്നു

മണിക്കൂറുകൾ നീണ്ട ജോലി സമ്മർദ്ദകൊണ്ട് യുവതി മരിച്ചതായി കുടുംബം ആരോപിക്കുന്നു

കൊച്ചി :-മണിക്കൂറുകൾ നീണ്ട ജോലി ഭാരം കൊണ്ട് യുവതി മരണത്തിനിരയായി. കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ (26) ജോലിയിലെ സമ്മർദത്തെ തുടർന്നാണ് മകള്‍ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. അന്നയുടെ അമ്മ കമ്പനിയുടെ മേലധികാരികൾക്ക് തുറന്ന കത്തയച്ചു. പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ്ങിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലിക്ക് കയറി നാല് മാസത്തിനുള്ളിലാണ് അന്ന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

പൂനെയിലെ ഇ വൈ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയ അന്ന ജൂലൈ 20 -നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമിത ജോലി ഭാരമാണ് മകളുടെ ജീനെടുത്തതെന്ന് കുടുംബം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി ചെയർമാന് അമ്മ അനിത അഗസ്റ്റിന്‍ എഴുതിയ ഹൃദയഭേദകമായ തുറന്ന കത്താണ് ഇപ്പോൾ ചർച്ചയാകുന്നത്. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന കോര്‍പ്പറേറ്റ് സംസ്കാരത്തിന്‍റെ ഇരയാണ് തന്‍റെ മകളെന്ന് കത്തിൽ പറയുന്നു

ജോലിഭാരം കാരണം മകൾക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായും കുടുംബം പറയുന്നു.

കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യൻ മാർച്ചിലാണ് ജോലിയിൽ പ്രവേശിച്ചത്. ജൂണിലാണ് മരണം സംഭവിച്ചത്. ഒരു കുടുംബത്തിനും തങ്ങളുടെ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments