പത്തനംതിട്ട –ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി നല്‍കാന്‍ എന്നിടം പദ്ധതിക്ക് കഴിയുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. എ.ഡി.എസ്. തല കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം പ്രമാടം സിഡിഎസ് ലെ 17-ാം വാര്‍ഡ് എല്‍ഡിഎസിന്റെ എന്നിടമായ ജവഹര്‍ പബ്ലിക് ലൈബ്രറിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് പ്രധാന പങ്കു വഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പോലും ഏറെ പ്രശംസിക്കുന്ന കൂട്ടായ്മയാണിത്. 26 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ചെറുകിട സ്ഥാപനങ്ങള്‍ മുതല്‍ വ്യവസായ സംരംഭങ്ങള്‍ വരെ മികച്ച രീതിയില്‍ നടത്താനായത് കുടുംബശ്രീയുടെ വിജയമാണെന്നും കളക്ടര്‍ പറഞ്ഞു.
കുടുംബശ്രീയുടെ 26 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എന്നിടം പദ്ധതി സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക സാമൂഹിക ഉന്നമനത്തിനുള്ള പൊതുയിടമായ് എഡിഎസുകളുടെ റിക്രിയേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററുകളെ മാറ്റുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല ആര്‍ നായര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, വൈസ് പ്രസിഡന്റ് മിനി റെജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹരികൃഷ്ണന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം. മോഹനന്‍ നായര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ബിന്ദു രേഖ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.