കുടുംബശ്രീ ‘ കൈത്താങ്ങ് ‘ പദ്ധതിക്ക് തുടക്കമായി
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന, വിവിധ കാരണങ്ങളാല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ട പാഠ്യ, പഠ്യേതര പിന്തുണ നല്‍കി വിജയിപ്പിക്കുന്നതിനും മികച്ച കരിയര്‍ കണ്ടെത്തുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച നടപ്പാക്കുന്ന ‘ കൈത്താങ്ങ് ‘ പദ്ധതിക്ക് തുടക്കമായി.
വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളജില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
പട്ടികവര്‍ഗ വിഭാഗത്തില്‍ ഭാഗങ്ങളില്‍നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ക്ലാസുകള്‍ സംഘടിപ്പിക്കുകയും പ്ലസ് ടു യോഗ്യതയുള്ളവരാക്കി തീര്‍ക്കുകയമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 16 കുട്ടികളാണ് ഗുണഭോക്താക്കള്‍. ക്ലാസുകള്‍ നയിക്കുന്നതിനായി പ്രഗല്‍ഭരായ അധ്യാപകരെ കുടുംബശ്രീ മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് പഠന കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള യാത്രാക്കൂലി, പഠനോപകരണങ്ങള്‍, ഭക്ഷണം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളജ് പഠനത്തിന് ആവശ്യമായ കെട്ടിടം സൗജന്യമായി നല്‍കും.
റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി, റാന്നി പെരുനാട് പ്രസിഡന്റ് പി. എസ്. മോഹനന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍. അജിത് കുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, റാന്നി എ.റ്റി.ഡി.ഒ. എം. ശശി , റാന്നി റ്റി.ഇ.ഒ ഗോപന്‍, വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജോസഫ് നെച്ചിക്കാടന്‍, വടശ്ശേരിക്കര സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലേഖ രഘു, കുടുംബശ്രീ ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി. കെ. ഷാജഹാന്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു