Saturday, November 16, 2024
Homeകേരളംകെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ട​ബാ​ധ്യ​ത 15,281. 92 കോ​ടി`

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ട​ബാ​ധ്യ​ത 15,281. 92 കോ​ടി`

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സിയു​ടെ ആ​കെ ക​ട ബാ​ധ്യ​ത 15,281. 92 കോ​ടി രൂ​പ. 2024 ഏ​പ്രി​ൽ വ​രെ​യു​ള്ള ക​ണ​ക്കാ​ണ് ഇ​ത്.​ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ഇ​നി അ​ട​യ്ക്കാ​നു​ള്ള​ത് 2,863.33 കോ​ടി​യും എ​സ്ബിഐ യി​ൽ നി​ന്നു​ള്ള ഓ​വ​ർ​ഡ്രാ​ഫ്റ്റ് 44 കോ​ടി​യും സ​ർ​ക്കാ​ർ വാ​യ്പ​യാ​യ 12372.59 കോ​ടി​യു​മാ​ണ്.

ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ ക​ടം 3,500 കോ​ടി​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 2863.33 കോ​ടി​യാ​യി കു​റ​ഞ്ഞു. മാ​സം 30 കോ​ടി വീ​തം അ​ട​ച്ചാ​ണ് ഈ ​ക​ടം കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​ത്. അ​തി​നാ​ൽ ഡി​ഗ്രേ​ഡാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടിസി യെ സി​ഗ്രേ​ഡി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ബ​ജ​റ്റ് വി​ഹി​ത​വും പ്ലാ​ൻ ഫ​ണ്ടും ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള സ​ഹാ​യ​മാ​ണ് 12,372.59 കോ​ടി. കെ​എ​സ്ആ​ർ​ടി​സി​ ഇ​ത് ക​ട ബാ​ധ്യ​ത​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​തു​ക തിരി​ച്ച​ട​യ്ക്കേ​ണ്ടാ​ത്ത​താ​ണ്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​ദി​ന ടി​ക്ക​റ്റ് വ​ര​വ് ശ​രാ​ശ​രി 7.5 കോ​ടി​യാ​ണ്. ടി​ക്ക​റ്റിത​ര വ​ര​വ് 85 ല​ക്ഷ​വും. ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന് കൃ​ത്യ​മാ​യി മാ​സം​തോ​റും 39 കോ​ടി വീ​തം
അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ലാ​ണ് സാ​മ്പ​ത്തി​ക ഞെ​രു​ക്കം രൂ​ക്ഷ​മാ​കു​ന്ന​ത്. പ്ര​തി​മാ​സം 20 കോ​ടി കൂ​ടി നേ​ടി​യാ​ൽ ലാ​ഭ -ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​ൽ നി​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യം കി​ട്ടു​മ്പോ​ഴും സ​ർ​ക്കാ​ർ കൊ​ടു​ക്കേ​ണ്ട തു​ക​യെ​ക്കു​റി​ച്ച് മൗ​ന​മാ​ണ്. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള വി​വി​ധ സൗ​ജ​ന്യ പാ​സു​ക​ൾ ക്കു​ള്ള തു​ക ഇ​തു​വ​രെ​യും കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ന​ല്കി​യി​ട്ടി​ല്ല.

രാ​ജ​മാ​ണി​ക്യം സി​എം​ഡി​യാ​യി​രു​ന്ന കാ​ല​ത്ത് 2015 ൽ ​സൗ​ജ​ന്യ പാ​സു​ക​ളെ​ക്കു​റി​ച്ച് ആ​ഡി​റ്റ് ന​ട​ത്തി​യ​പ്പോ​ൾ 1,900 കോ​ടി​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ഈ​യി​ന​ത്തി​ൽ ന​ല്കാ​നു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ന് ശേ​ഷം ഇ​തു​വ​രെ സൗ​ജ​ന്യ പാ​സു​ക​ളെ​ക്കു​റി​ച്ച് ആ​ഡി​റ്റിം​ഗ് ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ ന​ല്കി​യി​ട്ടു​ള്ള സ​ഹാ​യ​ത്തെ​ക്കാ​ൾ ഒ​രു പ​ക്ഷേ കൂ​ടു​ത​ലാ​യി​രി​ക്കും സൗ​ജ​ന്യ​പാ​സു​ക​ൾ​ക്കു​ള്ള തു​ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments