കനത്ത മഴയും കാറ്റും മുന്‍നിര്‍ത്തി സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ ഭൂമിയിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ, ചില്ലകൾ വ്യക്തികളുടെ / സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ അടിയന്തിരമായി മുറിച്ചുമാറ്റണം എന്നും അല്ലാത്തപക്ഷം ഇതിന്മേൽ ഉണ്ടാകുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സംസ്ഥാനത്തെ മിക്ക തദേശ സ്വയം ഭരണ സെക്രട്ടറിമാരും കഴിഞ്ഞ രണ്ടു മാസമായി ഉത്തരവ് ഇറക്കാന്‍ തുടങ്ങിയിട്ട് . എന്നാല്‍ ബന്ധപ്പെട്ട എത്ര ആളുകള്‍ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി എന്നുള്ള കണക്കു ഇതുവരെ പഞ്ചായത്തുകളില്‍ ഇല്ല .
ഒരു സര്‍ക്കാര്‍ സ്ഥാപനവും റോഡിലേക്ക് ഇറങ്ങിയുള്ള വൃക്ഷ തലപ്പുകള്‍ പോലും മുറിച്ച് നീക്കിയില്ല . അതില്‍ മാതൃകയാകേണ്ട വകുപ്പുകള്‍ ഒന്നും ഒരു ഇല പോലും നീക്കം ചെയ്തു കണ്ടില്ല . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അപകടാവസ്ഥയില്‍ ഉള്ള എത്ര വൃക്ഷങ്ങള്‍ ഉണ്ട് എന്ന് പോലും വനം വകുപ്പ് കണക്കു എടുത്തില്ല .റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചും മാറ്റിയില്ല . തദേശ സ്വയംഭരണ വകുപ്പുകള്‍ ഇറക്കുന്ന ഉത്തരവ് ഈ വകുപ്പുകള്‍ ഒന്നും അറിയുന്ന പോലും ഇല്ല .
കോന്നി കൊക്കാത്തോട് റോഡില്‍ വനം വകുപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പല വൃക്ഷങ്ങളും ഒടിഞ്ഞു വീണു കൊണ്ടിരിക്കുന്നു .അപകടത്തില്‍ ഉള്ള ഒരു വൃക്ഷം പോലും വനം വകുപ്പ് മുറിച്ച് മാറ്റിയില്ല . കോന്നി തണ്ണിതോട് റോഡിലും അപകടാവസ്ഥയില്‍ ഉള്ള മരങ്ങള്‍ ഉണ്ട് . വനം വകുപ്പിന് ഇതൊന്നും ബാധകമല്ലേ എന്നാണ് ജന സംസാരം .
വനം വകുപ്പ് മാതൃകാ പ്രവര്‍ത്തനം കാഴ്ച്ചവേക്കണം .റോഡിലേക്ക് ചാഞ്ഞ അപകടത്തില്‍ ഉള്ള മരങ്ങള്‍ വനം വകുപ്പ് മുറിച്ച് മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം . നൂറുകണക്കിന് ആളുകള്‍ ആണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ എത്തുന്നത് .മരങ്ങള്‍ ഒടിഞ്ഞു വീണു അപകടം ഉണ്ടായാല്‍ നിയമം പൊടി തട്ടി എടുത്തിട്ട് കാര്യം ഇല്ല . മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും തങ്ങളുടെ അധികാര പരിധിയില്‍ ഉള്ള അപകടത്തില്‍ ഉള്ള മരങ്ങള്‍ മുറിച്ച് നീക്കി മാതൃകാ പ്രവര്‍ത്തനം കാഴ്ച്ചവെക്കണം .