Tuesday, December 3, 2024
Homeകേരളംകോഴിക്കോട് വടകര ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട് വടകര ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട് :-  കാർത്തികപ്പള്ളി ചെക്കിയോട്ടിൽ ഷനൂപാണ് പിടിയിലായത്. ഇയാളടെ ഭാര്യയായ ചെമ്മരത്തൂർ പാലയാട്ട് മീത്തൽ അനഘ അശോകിനെയാണ് (27) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

കാർത്തികപ്പള്ളിയിലെ ഭർത്താവിന്റെ വീട്ടിലായിരുന്ന അനഘ വെള്ളിയാഴ്ചയാണ് ചെമ്മരത്തുരിുള്ള സ്വന്തം വീട്ടിലേക്ക് വന്നത്. ഉച്ചയോടെ കൊടുവാളും കത്തിയുമായി അനഘയുടെ വീട്ടിലെത്തിയ ഭർത്താവ് ഷനൂപ് കത്തിയെടുത്ത് അനഘയുടെ വയറിനു നേരെ വീശി. ആക്രണം കൈകൊണ്ട് തടഞ്ഞപ്പോൾ അനഘുടെ ഇടത് കൈക്ക് സാരമായി പരിക്കേറ്റു.

പിടിവലിയ്ക്കിടെ കത്തി നിലത്തു വീണപ്പോൾ ഇയാളുടെ അരയിൽ കരുതിയിരുന്ന കൊടുവാളെടുത്ത് അനഘയുടെ നേരെ വീണ്ടു വീശുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് വീടിനകത്തു കയറി വാതിലടച്ചപ്പോൾ ഇയാൾ മകളെയും എടുത്തുകൊണ്ട് പോകാൻ ശ്രമിച്ചു. ഇത് തടഞ്ഞപ്പോൾ ഹെൽമെറ്റ് കൊണ്ട് അനഘയുടെ തലയ്ക്ക് അടിച്ചു. അക്രമണത്തിൽ അനഘയുടെ അമ്മമ്മ മാതുവിനും കത്തികൊണ്ട് പരിക്കേറ്റു.

നാട്ടുകാർ ചേർന്നാണ് ഷനൂപിനെ പിടികൂടി പൊലീസിൽ വിവരമറിയിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തത്.
വടകര ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments