കോഴിക്കോട് വാഹനാപകടത്തെ തുടർന്ന് ഒൻപതു വയസുകാരിയെ ആറുമാസത്തോളമായി കോമയിലാകാൻ കാരണമായ കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കേരള പോലീസ്. സംഭവ സമയത്ത് കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തശ്ശി അപ്പോൾ തന്നെ മരിച്ചിരുന്നു. എന്നാൽ അപകടം നടന്ന് നാളിത് വരെയായിട്ടും കാരണക്കാരായവരെയോ വാഹനത്തേയോ കണ്ടെത്താൻ സാധിച്ചിട്ടില്ല. മുക്കിലും മൂലയിലും സിസിടിവി പോലുള്ള നിരവധി സംവിധാനങ്ങൾ ഉണ്ടായിട്ടും ദേശീയപാതയിൽ വച്ച് നടന്ന ഈ കണ്ണില്ലാത്ത ക്രൂരതയുടെ തെളിവുകൾ പോലും പോലീസിന് ഇനിയും ലഭിച്ചിട്ടില്ല.
ദേശീയപാതയിലൂടെ തലശ്ശേരി ഭാഗത്തേക്ക് കടന്നു പോയ വെള്ള നിറത്തിലുള്ള കാറാണ് അപകടം ഉണ്ടാക്കിയതെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാഹനത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980796, 8086530022 എന്നീ നമ്പറുകളിലേക്ക് വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി 17 നാണ് അപകടം നടന്നത്.വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ആണ് ഇടിച്ചത്. ബേബി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു.
ആറു മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് കുട്ടി. മുക്കിലും മൂലയിലും സിസിടിവി പോലുള്ള നിരവധി സംവിധാനങ്ങൾ ഉണ്ടായിട്ടും ദേശീയപാതയിൽ വച്ച് നടന്ന ഈ കണ്ണില്ലാത്ത ക്രൂരതയുടെ തെളിവുകൾ പോലും പോലീസിന് ഇനിയും ലഭിച്ചിട്ടില്ല. ദേശീയപാതയിലൂടെ കടന്നു പോയ വെള്ള നിറത്തിലുള്ള കാറാണ് അപകടം ഉണ്ടാക്കിയത്. എന്നാൽ കാറിനേയും ഉടമയേയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.