കോട്ടയ്ക്കൽ.: ഇന്ത്യനൂർ മരവട്ടത്തെ പ്ലാന്റിൽ നഗരസഭയിലെ മാലിന്യം ഒരിടവേളയ്ക്കുശേഷം വീണ്ടും സംസ്കരിക്കാൻ പദ്ധതി വരുന്നു. ഇതുസംബന്ധിച്ച യോഗം ഇന്നു വൈകിട്ട് 4ന് കലക്ടറുടെ ചേമ്പറിൽ നടക്കും.
നഗരസഭയുടെ കൈവശമുള്ള ഏക്കർക്കണക്കിന് വരുന്ന ഈ സ്ഥലത്താണു നേരത്തേ ടൗണിൽ നിന്നുള്ള മാലിന്യം സംസ്കരിച്ചിരുന്നത്. എന്നാൽ, മാലിന്യം ശരിയായ വിധം സംസ്കരിക്കാതെ കുന്നുകൂടിയതോടെ നാട്ടുകാർ ഇതിനെതിരെ രംഗത്തെത്തി. തുടർന്ന് 11 വർഷം മുൻപ് പ്ലാന്റ് അടച്ചുപൂട്ടി.
ഇവിടെ വീണ്ടും മാലിന്യം സംസ്കരിക്കുന്നതിന്റെ ഭാഗമായി നഗരസഭാധികൃതർ പലതവണ യോഗം വിളിച്ചെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
പ്ലാന്റ് വീണ്ടും പ്രവർത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി നഗരസഭാധികൃതർ തദ്ദേശഭരണ ജോയിന്റ് ഡയറക്ടർക്കു അടുത്തിടെ നൽകിയ പരാതിയെത്തുടർന്നാണു കലക്ടർ ഇന്നു യോഗം വിളിച്ചത്. യോഗത്തിൽ നഗരസഭാധികൃതരും നാട്ടുകാരും പങ്കെടുക്കും.
— – – – – – –