കൊച്ചി: കോതമംഗലത്ത് ആറു വയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. യു പി സ്വദേശിയായ കുട്ടിയുടെ മരണത്തിൽ പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.