Sunday, December 22, 2024
Homeകേരളംകോതമംഗലം നെല്ലിക്കുഴിയിൽ പെൺകുട്ടിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താലെന്ന് പോലീസ്

കോതമംഗലം നെല്ലിക്കുഴിയിൽ പെൺകുട്ടിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താലെന്ന് പോലീസ്

കൊച്ചി: ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകൾ മുസ്കനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇയാളുടെ ആദ്യഭാര്യയിലെ മകളാണ് മരണപ്പെട്ട ആറു വയസ്സുകാരി. അജാസിന്റെ രണ്ടാം ഭാര്യയാണ് കേസിലെ പ്രതി. നിഷ എന്ന് വിളിപ്പേരുള്ള അനിഷയെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിലെ പ്രതി നിഷ ഗർഭിണിയാണ് കുഞ്ഞ് ജനിക്കുമ്പോള്‍ ഭർത്താവിന്റെ ആദ്യ ഭാര്യയിലുണ്ടായ മുസ്‌കാന്‍ തങ്ങളുടെ ജീവിതത്തിന് തടസമാകുമോയെന്ന ചിന്തയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ഇത് നിഷയുടേയും രണ്ടാം വിവാഹമാണ് ഇവർക്ക് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്.

ആദ്യം കൊലപാതകത്തില്‍ അജാസിന് പങ്കുണ്ടോ എന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ കേസിൽ അജാസിന് പങ്കില്ലെന്ന് പോലീസ് കണ്ടെത്തി. മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം മാതാപിതാക്കളിലേക്ക് തിരിഞ്ഞത് . തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു നിഷ കുറ്റം സമ്മതിച്ചത്.

നെല്ലിക്കുഴി ഇരുമലപ്പടിയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു അജാസ് ഖാനും കുടുംബവും. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെയാണ് അജാസ് നിഷയെ വിവാഹം കഴിക്കുന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കുന്നില്ല എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. പിന്നാലെ പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments