പത്തനംതിട്ട :-കോന്നിയില്‍ നിത്യവും വാഹന അപകടം നടക്കുന്നു എങ്കിലും വാഹന അപകടം കുറയ്ക്കാന്‍ സാധ്യമായത് ഒന്നും അധികാരികള്‍ ചെയ്യുന്നില്ല . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മേഖലയില്‍ അപകടം ഇല്ലാത്ത ഒരു ദിനം പോലും ഇല്ല .
കാറും മിനി ബസ്സും കൂട്ടിയിടിച്ചു കഴിഞ്ഞ ദിവസം നാല് പേരാണ് മരിച്ചത് .അവരുടെ അടക്കം ഇന്ന് കഴിഞ്ഞു . ഇന്നലെ ഇളകൊള്ളൂരില്‍ ബൈക്കും കാറും ഇടിച്ചു . ഇന്ന് മുറിഞ്ഞകല്ലില്‍ ടിപ്പര്‍ ലോറിയുടെ അടിയിലേക്ക് ബൈക്ക് കയറി . ബൈക്ക് യാത്രികന് പരിക്ക് ഇല്ലാതെ രക്ഷപെട്ടു . മാമ്മൂട്ടില്‍ കാര്‍ അപകടത്തില്‍പ്പെട്ടു .ഇത് അയ്യപ്പന്മാര്‍ സഞ്ചരിച്ച കാര്‍ ആണ് .
അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും ആണ് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നതിനു കാരണമായി അധികാരികള്‍ പറയുന്നത് .അമിത വേഗത നിയന്ത്രിയ്ക്കാന്‍ ഈ റോഡില്‍ ഒരു നടപടിയും ഇല്ല .അശ്രദ്ധയോടെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം പോലും നല്‍കുന്നില്ല .
റോഡു വികസിപ്പിച്ചതോടെ അടൂര്‍ പന്തളം എം സി റോഡ് വഴി കൊച്ചി ,തൃശൂര്‍ പോകേണ്ട ആളുകള്‍ ഈ വഴി ഉപേക്ഷിച്ചു ഇപ്പോള്‍ പുനലൂര്‍ കോന്നി റാന്നി വഴി മൂവാറ്റുപുഴ പെരുമ്പാവൂര്‍ വഴിയാണ് യാത്ര . ഈ റോഡില്‍ ഇപ്പോള്‍ തിരക്ക് കൂടി
ശബരിമല തീര്‍ഥാടന കാലമായതിനാല്‍ കര്‍ണാടക ,തമിഴ്നാട് ,ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അനവധി വാഹനം ആണ് ഈ റോഡിലൂടെ വരുന്നത് .ഇതും തിരക്ക് കൂടുവാന്‍ കാരണം ആയി . സിഗ്നല്‍ ലൈറ്റുകള്‍ ഇടാതെ ആണ് മിക്ക വാഹനവും പെട്ടെന്ന് തിരിക്കുന്നത് . ഇതും അപകട വ്യാപ്തി കൂട്ടി . റോഡിനു ഇരു വശവും വാഹന പാര്‍ക്കിംഗ് തുടങ്ങിയതോടെ ഗതാഗത കുരുക്കും ഉണ്ടാകുന്നു .