Thursday, September 19, 2024
Homeകേരളംകോന്നി മണ്ഡലം : പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതലയോഗം ചേര്‍ന്നു

കോന്നി മണ്ഡലം : പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതലയോഗം ചേര്‍ന്നു

കോന്നി മണ്ഡലം : പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതല യോഗം ചേര്‍ന്നു

കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ റവന്യൂ -വനം ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം ചേർന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും നിച്ഛയിച്ചു.

അരുവാപുലം കലഞ്ഞൂർ കോന്നി പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർ ഗീത ഐ എ എസ് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസിനെ ചുമതലപ്പെടുത്തി.

മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനായി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. രണ്ടുദിവസത്തിനകം ജില്ലാതല യോഗം ചേരുന്നതിനും ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്.മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും, പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.

നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും.

റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ലാൻഡ് റവന്യൂ കമ്മീഷണർ എ.ഗീത ഐ എ എസ്, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐ എ എസ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സാമൂവൽ പി വി ഐ എഫ് എസ്,ഫോറസ്റ്റ് കൺസർവേഷൻ ആക്ട് നോഡൽ ഓഫീസർ സഞ്ജയൻ കുമാർ ഐ എഫ് എസ്,കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ്, അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമ്മീഷണർ അനു, റവന്യൂ -വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments