കൊല്ലം: കൊല്ലം- തിരുവനന്തപുരം ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന കൊട്ടിയത്തെ ഡ്രീംസ് മാളിലാണ് ലുലു വരുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് (ലുലു ഡെയിലി), ലുലു കണക്ട് എന്നിവ യഥാക്രമം ഒന്നും രണ്ടും നിലകളിലാണ് വരുന്നത്.
ദ ദേശിംഗനാട് റാപ്പിഡ് ഡവലപ്മെന്റ് ആന്‍ഡ് അസിസ്റ്റന്‍ഡ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളാണ് ഡ്രീംസ് മാള്‍. ആശീര്‍വാദ് സിനിമാസ്, കെ.എഫ്.സി, ആര്യാസ് തുടങ്ങിയ ബ്രാന്റുകള്‍ കൊല്ലത്തെ ലുലു മാളിലുമുണ്ട്.
കോട്ടയം മണിപ്പുഴയിൽ ഡിസംബര്‍ 14 ന് പുതിയ ലുലു മാൾ ഷോറൂം തുറന്നിരുന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളെ ലക്ഷ്യമിട്ടാണ് പുതിയ ലുലു മാൾ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. 350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു തുറന്നിരിക്കുന്നത്.
1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്. തൃശൂര്‍ ഹൈലൈറ്റ് മാളിലും ലുലു ഡെയിലി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈകാതെ തന്നെ തിരൂര്‍, പെരിന്തല്‍മണ്ണ, ബംഗളൂരു എന്നിവിടങ്ങളിലും ലുലു പ്രവര്‍ത്തനം ആരംഭിക്കും.കൂടുതൽ തൊഴിൽ അവസരങ്ങൾ നാട്ടിൽ ഉണ്ടാകണം,
യുവത്വത്തിന്റെ മികവ് നമ്മുടെ നാട്ടിൽ പ്രയോജനപ്പെടുത്താൻ കഴിയണമെന്നും ലുലുവിന്റെ വികസന പദ്ധതികളിലൂടെ ഇതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.