Saturday, October 5, 2024
Homeകേരളംകോടികളുടെ സാമ്പത്തിക തിരിമറി: ഫിനാൻസ് പൂട്ടി

കോടികളുടെ സാമ്പത്തിക തിരിമറി: ഫിനാൻസ് പൂട്ടി

കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ തിരുവനന്തപുരം കാട്ടാക്കട പ്ലാവൂർ നെല്ലിമൂട്ടിൽ ഫിനാൻസ് പൂട്ടി . ഉടമ പ്രമോദ് ആറു മാസം മുന്നേ നാട് വിട്ടു . എട്ടു കോടിയോളം രൂപ നിക്ഷേപകർക്ക് ഇയാള്‍ നൽകാനുണ്ടെന്നാണ് പ്രാഥമിക വിവരം . ആമച്ചൽ ഭാഗത്തും ഇയാൾ ബാങ്ക് നടത്തിയിരുന്നു. ഈ ബാങ്കിലെ നിക്ഷേപകർക്കും പണം നഷ്ടമായി. പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ആണ് സ്ഥാപനം പൂട്ടിയത്.പണം നഷ്ടപ്പെട്ട നിക്ഷേപകർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.രേഖകൾ കണ്ടെടുത്ത ശേഷമാണ് സ്ഥാപനം പോലീസ് പൂട്ടിയത്. ആമച്ചലിലെ സ്ഥാപനവും പോലീസ് നേരത്തെ പൂട്ടിയിരുന്നു.

സമീപകാലത്തായി നിരവധി ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആണ് കോടികളുടെ നിക്ഷേപം കവര്‍ന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലെ നിക്ഷേപം ഉടമകള്‍ തന്നെ കൊള്ളയടിച്ചു മുങ്ങുന്ന രീതി ആണ് കാണുന്നത് . കോടികളുടെ നിക്ഷേപം പല രീതിയില്‍ ചിലവഴിക്കുന്നതായി ആണ് അന്വേഷണത്തില്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത് . നിക്ഷേപം മടക്കി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് ഉടമകള്‍ കൂടുതലും മുങ്ങുന്നത് . നിക്ഷേപകരുടെ പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ ഏക്കര്‍കണക്കിന് ഭൂമി മറിച്ചു വില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് മിക്ക ഫിനാന്‍സ് ഉടമകള്‍ക്കും മുങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നത് . വസ്തു കച്ചവടത്തിലൂടെ കോടികളുടെ ലാഭം കൊയ്യാം എന്ന കണക്കു കൂട്ടലിലൂടെ കേരളത്തിലും പുറത്തും അനേക ഏക്കര്‍ സ്ഥലം വാങ്ങിക്കൂട്ടിയ ഫിനാന്‍സ് ഉടമകള്‍ ആണ് നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ നല്‍കാന്‍ കഴിയാതെ മുങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നത് .

നിക്ഷേപ പണം സ്വര്‍ണ്ണമാക്കിയ പല സ്വകാര്യ ഫിനാന്‍സ് സ്ഥാപന ഉടമകളും പിടിച്ചു നില്‍ക്കുന്നു . നിക്ഷേപം തിരികെ ചോദിച്ച ആളുകള്‍ക്ക് സ്വര്‍ണ്ണം വിറ്റ് പണം നല്‍കിയവര്‍ ഉണ്ട് . അവരുടെ സ്ഥാപനങ്ങള്‍ ഇപ്പോഴും നിക്ഷേപം സ്വീകരിച്ചു കൃത്യമായ പലിശ നല്‍കിവരുന്നു . അമിത പലിശ മോഹിച്ചാണ് പലരും ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നത് . പലിശ കൃത്യമായി ലഭിക്കുന്നതിനാല്‍ മുതല്‍ തിരിച്ചെടുക്കാറില്ല .കൂടുതല്‍ പണം വീണ്ടും നിക്ഷേപിക്കുന്ന രീതിയാണ് കാണുന്നത് . ഉടമ മുങ്ങിയാലും കോടികള്‍ നിക്ഷേപിച്ചവരില്‍ ഭൂരിപക്ഷവും പരാതിയുമായി എത്താറില്ല .ഇത് കേരളത്തില്‍ വലിയ തട്ടിപ്പിന് കാരണമാകുന്നു .

കുമിഞ്ഞു കൂടുന്ന കോടികളുടെ നിക്ഷേപക പണം ഉപയോഗിച്ച് വസ്തു വാഹനങ്ങള്‍ വീടുകള്‍ വാങ്ങി കൂട്ടുന്ന ഫിനാന്‍സ് ഉടമകള്‍ക്ക് ഇവ കൃത്യമായി കൈമാറി പണം ലഭിക്കാന്‍ തടസം നേരിട്ടാല്‍ ഫിനാന്‍സ് പൂട്ടി മുങ്ങുന്ന രീതി ആണ് ഉള്ളത് . പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനു ഇടയില്‍ അന്‍പതിനു അടുത്ത് ഫിനാന്‍സ് സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങിയിരുന്നു . അതില്‍ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയത് കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പോലും അക്കമിട്ടു പറയുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments