Thursday, January 9, 2025
Homeകേരളംകോടതി നടപടികൾ ഓൺലൈനിൽ ലഭ്യമാകുന്ന പുതിയ സംവിധാനവുമായി ഹൈക്കോടതിയിലെ ഐടി സംഘം

കോടതി നടപടികൾ ഓൺലൈനിൽ ലഭ്യമാകുന്ന പുതിയ സംവിധാനവുമായി ഹൈക്കോടതിയിലെ ഐടി സംഘം

കൊച്ചി: ഹൈക്കോടതിയുടെ നടപടിക്രമങ്ങൾ തത്സമയ സംപ്രേഷണ ചെയ്യുന്നതിന്  സ്വന്തമായ ആപ്ലിക്കേഷനുമായി കോടതിക്ക് നിയന്ത്രണമുള്ള സർവറിലൂടെ ആയിരിക്കും തത്സമയ സംപ്രേഷണം നടക്കുക. കോടതി നടപടിക്കുശേഷം ഇതിന്‍റെ വിഡിയോ ഓൺലൈനിൽ ലഭ്യമാകാത്ത വിധമുള്ളതാണ് പുതിയ സംവിധാനം.

യുട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ തത്സമയ സംപ്രേഷണം ചെയ്യുമ്പോൾ കോടതി നടപടികൾ ഓൺലൈനിൽ സ്ഥിരമായി ലഭ്യമാകും. അത് പലപ്പോഴും മറ്റു രീതിയിൽ വ്യാഖ്യാനിക്കപ്പെടും. ഹൈക്കോടതിയിലെ ഐ.ടി സംഘമാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. ഇന്നലെ പുതിയ ആപ്ലിക്കേഷനിലൂടെ ഹൈക്കോടതി

ഫുൾകോർട്ട് സിറ്റിങ്ങിന്‍റെ ലൈവ് സ്ട്രീമിങ് നടത്തി. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സിറ്റ്ങ് ആണ് ലൈവ് സ്ട്രീമിങ്ങിലൂടെ സംപ്രേഷണം ചെയ്തത്. വി കൺസോൾ സോഫ്റ്റ്വെയറാണ് ഓൺലൈൻ സിറ്റിങ്ങിനായി ഉപയോഗിക്കുന്നത്.

അതിനിടെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയ കോട്ടയം ബാറിലെ 28 അഭിഭാഷകക്കെതിരെ നടപടി. ആറുമാസം സൗജന്യ നിയമസഹായം ഈ അഭിഭാഷകർ ചെയ്യണമെന്നാണ് നടപടി എത്തിയിരിക്കുന്നത്. സംഭവത്തിൽ അഭിഭാഷകർ മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹർജിയിൽ ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പു പറഞ്ഞാൽ പ്രശ്നം അവസാനിക്കില്ലെന്ന് ജസ്റ്റിസ് സംഘം വിലിയിരുത്തി. അതിന്റെ ഭാഗമായാണ് സൗജന്യ നിയമസഹായം നൽകാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ലീഗൽ സർവിസസ് അതോറിറ്റി വഴി നിയമസഹായം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഇവരുടെ പ്രാക്ടീസിന് തടസ്സമാകില്ലെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ നവംബറിലായിരുന്നു അഭിഭാഷകർ വനിതാ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയെന്ന് കേസ് റിപ്പോർട്ട് ചെയ്തത്.

വിഷയത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികളടക്കമുള്ളവർക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നുയ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജറാക്കിയെന്ന ആരോപണത്തിൽ പ്രതിക്കുവേണ്ടി ഹാജറായ അഭിഭാഷകനെതിരെ കേസെടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചതിനെത്തുടർന്നാണ് അഭിഭാഷകർ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments