കൊച്ചി :- കൊച്ചി സ്വദേശിയായ യുവ ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. സിറ്റി എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ വിജയ് യശോധരനെതിരെയാണ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് കേസെടുത്തത്.
ബലാത്സംഗം, വഞ്ചവന, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകളും ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.യുവ ഡോക്ടറെ പലതവണ പീഡനത്തിനിരയാക്കുകയും പണവും സ്വർണവും അടക്കം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. കേസെടുത്തതോടെ പൊലീസ് ഉദ്യോഗസ്ഥൻ അവധിയെടുത്ത് ഒളിവിലാണ്. വിജയ് യശോധരൻ തൃശൂർ എആർ ക്യാമ്പിലുണ്ടായിരുന്ന സമയത്താണ് പീഡനം നടന്നതെന്നാണ് ഡോക്ടർ പരാതിയിൽ പറയുന്നത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവ ഡോക്ടറെ ഇയാൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും തമ്പാനൂരിലെ ഒരു ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.