Wednesday, December 4, 2024
Homeകേരളംകേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സീരിയലുകൾക്കെതിരെയുള്ള എൻഡോസൾഫാൻ പരാമർശത്തിൽ മന്ത്രി ഗണേഷ് കുമാറും,...

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സീരിയലുകൾക്കെതിരെയുള്ള എൻഡോസൾഫാൻ പരാമർശത്തിൽ മന്ത്രി ഗണേഷ് കുമാറും, ആത്മയും പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: സീരിയലുകൾക്കെതിരെയുള്ള എൻഡോസൾഫാൻ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടതോടൊപ്പം സീരിയൽ മേഖലയ്ക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നും കുറ്റപ്പെടുത്തൽ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് പ്രേകുമാർ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ അഭിപ്രായ പ്രകടനം. ഇതിനെതിരെ പല അഭിനേതാക്കളും രം​ഗത്തെത്തിയിരുന്നു. നടി സീമ ജി നായർ, ഹരീഷ് പേരടി, ധർമ്മജൻ ബോൾ​ഗാട്ടി എന്നിവർ പ്രേകുമാറിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സിനിമയും സീരിയലും വെബ്സീരീസുകളുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം ചെയ്യുന്നതെന്നും അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ​സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അ‌ടച്ചാക്ഷേപിക്കുകയല്ലെന്നും കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല.

അതിന് ചില പ്രായോ​ഗിക പ്രശ്നങ്ങളുണ്ട്. ഒരു ദിവസം ഷൂട്ട് ചെയ്യുന്നത് ആ ദിവസം തന്നെ സംപ്രേഷണം ചെയ്യുന്നുവെന്നാണ് ആ രം​ഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നതെന്നും അ‌​തിനിടെ സെൻസറിങ്ങിന് സമയമില്ല. കുടുംബ സദസ്സുകളിലേക്കാണ് ടെലിവിഷൻ സീരിയലുകൾ എത്തുന്നത്. ഇത് കണ്ട് വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാണ് കരുതുക. അത്തരത്തിലൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് താൻ പങ്കുവെക്കുന്നതെന്നും കല ​കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം എന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments