Thursday, January 9, 2025
Homeകേരളംവിദേശജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടിയ രണ്ടുപേർ അറസ്റ്റിൽ

വിദേശജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടിയ രണ്ടുപേർ അറസ്റ്റിൽ

ജയൻ കോന്നി

പത്തനംതിട്ട : മകന് ന്യൂസിലാന്റിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയിൽ നിന്നും 5 ലക്ഷം തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻ വീട്ടിൽ അരുൺ അശോകൻ (35) എന്നിവരാണ് അറസ്റ്റിലായത്. പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം മേയ് 20 നും നവംബർ 23 നുമിടയിലുള്ള കാലയളവിൽ എസ് ബി ഐ അക്കൗണ്ട് വഴിയും ഗൂഗ്‌ൾ പേ മുഖേനയും പലതവണയായി തുക പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.

നൽകിയ പണമോ, മകന് ജോലിയോ നൽകാതെ പ്രതികൾ കബളിപ്പിച്ചെന്ന് മനസ്സിലാക്കിയ ഇവർ ഡിസംബർ 24 ന് പന്തളം പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസ് അഭിരാമിനെ ഏറ്റുമാനൂരിൽ നിന്നും, അരുണിനെ പോരുവഴിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. മകന് ജോലിസാധ്യത അന്വേഷിച്ചപ്പോൾ ന്യൂസിലാന്റിൽ ജോലി ശരിയാക്കാമെന്നും, സൺഷൈൻ എന്ന ഏജൻസി ഉണ്ടെന്നും അഭിരാമാണ് നടത്തുന്നതെന്നും അരുൺ ഇവരെ തെറ്റിദ്ധരിപ്പിച്ചു. തുടർന്നാണ് ഇതിനായെന്നോണം പ്രതികൾ ആവശ്യപ്പെട്ട തുക നൽകിയത്. പ്രതികൾക്കെതിരെ സമാനമായ നിരവധി പരാതികൾ നിലവിലുണ്ട്. പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ എസ് ഐ സിറോഷ്, സി പി ഓമാരായ അജീഷ് കുമാർ, അമൽ, ഭഗത് എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

വാർത്ത: ജയൻ കോന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments