വിറകെടുക്കുന്നതിനിടെ വീടിന്റെ ചുവരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് പഞ്ചായത്തിലെ ഇടത്തറ വാർഡിൽ ചുമടുതാങ്ങിവിളയിൽ ഭാഗ്യോദയത്തിൽ ബി ശ്രീകല (61) ആണ് മരിച്ചത്.
ചൊവ്വ രാവിലെ ഒൻപതരയോടെയാണ് അപകടം. പുതിയ വീടിനോട് ചേർന്ന് പാതി പൊളിച്ചുനീക്കിയ പഴയ വീടിന്റെ ചുമരുകളാണ് മഴയിൽ കുതിർന്ന് ഇടിഞ്ഞു വീണത്. വിറകെടുക്കാനായി കയറിയതായിരുന്നു ശ്രീകല. ആദ്യം പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌കാരം നടത്തി. ഭർത്താവ്: വിജയകുമാരൻനായർ (ഓട്ടോറിക്ഷ ഡ്രൈവർ). മക്കൾ: ഭാഗ്യ, ലക്ഷ്മി. മരുമക്കൾ: ഉദയകുമാർ, സന്തോഷ്‌കുമാർ.