Friday, December 27, 2024
Homeകേരളംപയ്യന്നൂരിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് കവർന്നത് 75 പവൻ, നഷ്ടമായത് വിവാഹാവശ്യത്തിന് കരുതിയ സ്വർണo.

പയ്യന്നൂരിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് കവർന്നത് 75 പവൻ, നഷ്ടമായത് വിവാഹാവശ്യത്തിന് കരുതിയ സ്വർണo.

കണ്ണൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് രണ്ട് മുറികളിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്ന വടിവാളും കമ്പിയും ഇവിടെ ഉപേക്ഷിച്ചനിലയിലും കണ്ടെടുത്തിട്ടുണ്ട്.
സംഭവസമയത്ത് രണ്ട് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു. രാവിലെ എഴുന്നേറ്റെത്തിയപ്പോഴാണ് താഴത്തെനിലയിലെ മുറികളില്‍ സാധനങ്ങളെല്ലാം വലിച്ചുവാരിട്ടനിലയില്‍ കണ്ടത്.

വീട്ടുകാര്‍ കല്ല്യാണാവശ്യത്തിന് കരുതിയിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണസംഘത്തില്‍ ഒന്നിലേറെപേരുണ്ടെന്നാണ് പ്രാഥമികനിഗമനം. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments