Thursday, December 26, 2024
Homeകേരളംജയറാമും പാർവ്വതിയും ഗുരുവായൂരിൽ.

ജയറാമും പാർവ്വതിയും ഗുരുവായൂരിൽ.

ജയറാമും പാർവ്വതിയും ഗുരുവായൂരിൽ. ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളായ ജയറാം -പാർവതി ദമ്പതിമാർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ഇരുവരെയും സ്വീകരിച്ചു.

ഭഗവദ് ദർശനത്തിനു ശേഷം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെത്തി പ്രസാദ ഊട്ടിലും അവർ പങ്കെടുത്തു. കഞ്ഞിയും മുതിരപ്പുഴുക്കും ആസ്വദിച്ചായിരുന്നു ജയറാമും പാർവ്വതിയും മടങ്ങിയത്.

RELATED ARTICLES

Most Popular

Recent Comments