Friday, December 27, 2024
Homeകേരളംതലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു.

തലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു.

ത​ല​ശ്ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ എം.​ജി ബ​സാ​റി​ലു​ള്ള കെ​മി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്ത​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കാ​യ്യ​ത്ത് റോ​ഡി​ലും അ​ഗ്നി​ബാ​ധ. ഇ​വി​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​നും സ​മീ​പ​ത്തെ ഗോ​ഡൗ​ണി​നു​മാ​ണ് വെ​ള്ളിയാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ തീ ​പി​ടി​ച്ച​ത്. സെ​വ​ൻ​ത്ത് സീ​ൽ പ​ര​സ്യ ഏ​ജ​ൻ​സി ഉ​ട​മ എ​ര​ഞ്ഞോ​ളി അ​ര​ങ്ങേ​റ്റു​പ​റ​മ്പി​ലെ കെ.​സി. പ്ര​ജു​വി​ന്റേ​താ​ണ് കാ​ർ. പി​ൻ​വ​ശം സീ​റ്റും റൂ​ഫും മ​റ്റും ക​ത്തി​ന​ശി​ച്ചു.

ഏ​താ​ണ്ട് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​ർ ക​ത്തി​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ശ​ബ​രി ഏ​ജ​ൻ​സി ഗോ​ഡൗ​ണി​നും തീ ​പി​ടി​ച്ചു. ഇ​തി​ന് തൊ​ട്ട​ടു​ത്ത് കൂ​ട്ടി​യി​ട്ട പാ​ഴ് മാ​ലി​ന്യ​ങ്ങ​ളി​ലും തീ​യാ​ളി. കാ​യ്യ​ത്ത് റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്ന് വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. ഇ​തി​നി​ടെ എം.​ജി റോ​ഡി​ലെ കെ​മി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ സ്ഥാ​പ​ന​മാ​യ അ​ക്ഷ​യ അ​സോ​സി​യേ​റ്റ്സി​ലെ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച് ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments