Sunday, December 22, 2024
Homeകേരളംകായികതാരമായ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചനിലയിൽ.

കായികതാരമായ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചനിലയിൽ.

തിരുവനന്തപുരം: കായികതാരമായ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില (15) യെയാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ രക്ഷിതാക്കൾ കണ്ടെത്തിയത്. ഉടൻതന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പനയറ എസ്.എൻ.വി.എച്ച്.എസ്സ്. എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കായിക ഇനങ്ങളായ ഖോഖോയിലെ ജില്ലാ താരവും സൈക്കിൾ പോളോയിൽ സംസ്ഥാന താരവുമാണ് അഖില. 2023ൽ പൂനയിൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

അനിൽ, പ്രിൻസി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തമകളാണ് അഖില.
സഹോദരി അമൃത.

RELATED ARTICLES

Most Popular

Recent Comments