കോട്ടയം ; ജെസ്ന തിരോധാനക്കേസില്‍ രക്തക്കറ പുരണ്ട വസ്ത്രത്തെ ചുറ്റിപ്പറ്റി ദുരൂഹത. ജെസ്നയുടെ മുറിയില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തെന്നും അത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നില്ലെന്നും പിതാവ് ജെയിംസ് ജോസഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വെളിപ്പെടുത്തി.
ജെസ്നയുടെ വസ്ത്രങ്ങളിലുള്ളത് ആർത്തവ രക്തമാണോ അതോ ഗർഭകാല രക്തമാണോ എന്നു പരിശോധിക്കണമെന്നും പിതാവ് ഹർജിയിൽ ആവശ്യപ്പെടുന്നു.കാണാതായതിനു പിന്നാലെ ജെസ്നയുടെ മുറിയില്‍നിന്നു കണ്ടെടുത്ത വസ്ത്രത്തില്‍ അമിതമായ രക്തക്കറയുണ്ടായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ഈ വസ്ത്രം ശേഖരിച്ചെങ്കിലും കൃത്യമായി പരിശോധിച്ചില്ലെന്നു പിതാവ് ആരോപിക്കുന്നു. കാണാതാകുന്നതിന് ഏതാനും മാസങ്ങൾക്കു മുന്‍പ് വയറുവേദനയെന്ന പേരില്‍ ജെസ്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതും അമിതമായ രക്തസ്രാവവും തമ്മില്‍ ബന്ധമുണ്ടെന്നാണു പിതാവിന്റെ സംശയം.