Thursday, December 26, 2024
Homeകേരളംസംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു. ഇന്നലെ ഉപയോഗം സർവകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോർഡിൽ എത്തി.

വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം ഉപഭോഗത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.

ഇന്നലെ ഉപഭോഗം സർവകാല റെക്കോഡിലെത്തി. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments