മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ജസ്റ്റിസ് മണികുമാറിനെ നിയമിക്കാനുള്ള തിരുമാനം അധാർമികമെന്ന് രമേശ് ചെന്നിത്തല. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കള്ളക്കളിയുടെ തെളിവാണ് നിയമനം.
ഏതെങ്കിലും നീതി മണികുമാറിൽ നിന്ന് പ്രതീക്ഷിക്കേണ്ട. ഇന്ത്യാ മുന്നണി അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ ഒരേയൊരാൾ പിണറായി വിജയനാണ്.
എസ് ഡി പി ഐയുടെ രാഷ്ട്രീയ പിന്തുണ വേണ്ടെന്നാണ് യു ഡി എഫിൻ്റെ നിലപാട്. ന്യൂനപക്ഷ,ഭൂരിപക്ഷ വർഗീയതകളോട് കോൺഗ്രസിന് ഒരു സന്ധിയുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.